കോഴിക്കോട്: കാരന്തൂരിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാരന്തൂർ പരപ്പമ്മൽ മോഹനൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാരന്തൂർ ഒവുങ്ങരയിൽ വച്ചാണ് അപകടം. പിതാവ് പരേതനായ ഉണ്ണികുട്ടി. മാതാവ് കല്യാണി, ഭാര്യ ബേബി ഗിരിജ. മകൾ അമിത. സഹോദരങ്ങൾ: സഹദേവൻ, സൗമിനി, സുനീതി, പ്രമീള.