- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ മുപ്പത് കുപ്പി വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്: വടകരയിൽ 30 കുപ്പി വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മാഹിയിൽനിന്നു കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി ബംഗാൾ സൗത്ത് ഫർഗാന മൃഗാൾ നഗറിൽ ഖബേന്ദ്രനാഥ് ദാസ്‌നാഥാ (38)ണ് പിടിയിലായത്. അഴിയൂർ ചെക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസിൽ വച്ചാണ് ഇയാൾ പിടിയിലായത്.
പെരിന്തൽമണ്ണയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു വിദേശ മദ്യം. നിരവധി തവണ ഇയാൾ മാഹിയിൽനിന്നു മദ്യം കടത്തിയതിനെ തുടർന്ന് എക്‌സൈസിന്റ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാനക്കാർ മദ്യക്കടത്തിൽ സജീവമാകുന്നതായാണു വിവരം. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസർ പി.രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ പ്രമോദ് പുളിക്കൂൽ, പി.അഖിൽ, കെ.പി. റനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Next Story




