- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ രണ്ടിടങ്ങളിൽ മോഷണം; രണ്ടുവീടുകളിൽ നിന്നായി അഞ്ചര പവൻ കവർന്നു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മോഷണം. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാപ്പാട് റോഡിലെ പള്ളിപ്പൊയിൽ ബാങ്ക് റോഡിൽ വീട്ടിൽ നടന്ന മോഷണത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കര്യാടത്ത് സരോജിനിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ശേഷം മോഷണം നടന്നത്. ഒന്നര പവനും 18,000 രൂപയുമാണ് കളവ് പോയത്.
തൊഴിലുറപ്പ് ജോലിക്കുപോയ സരോജിനി പകൽ രണ്ട് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് വീട് തുറന്നത് കണ്ടത്. പൂതിയ വീടിന്റെ നിർമ്മാണ പ്രവ്യർത്തി നടക്കുന്നതിനാൽ ഒരു മുറി വീട്ടിലാണ് താമസം. വലിയ അടച്ചുറപ്പ് ഈ വീട്ടിനില്ല. കിടക്കയുടെ അടിയിലായാണ് സരോജിനി അലമാരയുടെ താക്കോൽ വെച്ചത്. അവിടെ നിന്ന് താക്കോൽ എടുത്താണ് അലമാര തുറന്ന് മോഷണം നടത്തിയെന്നാണ് പ്രാഥമികവിവരം.
വിവരം ലഭിച്ചതിനെ തുടർന്ന് ചക്കരക്കൽ പൊലീസിസ് സ്റ്റേഷൻ എസ് ഐ എം സി പവനന്റെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. സരോജിനിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. സരോജനിയുടെ വീടിനെ കുറിച്ചു നന്നായി അറിയാവുന്ന ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചുവരികയാണ്. ഇതിനിടെ കണ്ണൂർ നഗരത്തിൽ ഡോക്ടറുടെ വീട് കുത്തിതുറന്ന് നാലുപവന്റെ സ്വർണാഭരണവും എ.ടി. എം കാർഡുൾപ്പടെയുള്ളവും കവർച്ച ചെയ്തിട്ടുണ്ട്. ഡോക്ടർ മോഹനകൃഷ്ണന്റെ ബർണശേരി മിലിട്ടറി ആശുപത്രിയിക്കുസമീപത്തെ കനകാലയം വീട്ടിലാണ് ഞായറാഴ്‌ച്ച പുലർച്ചെ കവർച്ച നടന്നത്. ജനലഴി മുറിച്ചു അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച ആഭരണവും പേഴ്സും കവർന്നെടുക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടിലെ സി.സി.ടി.വി ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.




