നീലേശ്വരം: കാസർകോട് ബങ്കളത്ത് കുളത്തിൽ നീന്തുന്നതിനിടെ കാണാതായ ആൽബിൻ സെബാസ്റ്റ്യന്റെ (17) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം.

അമ്മ ദീപ നോക്കിനിൽക്കെയാണ് നീന്തിക്കൊണ്ടിരുന്ന ആൽബിനെ കാണാതായത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാളോളം താഴ്ചയുള്ള ബങ്കളത്തെ കുളത്തിലാണ് ആൽബിൻ മുങ്ങിയത്. ഉപ്പിലക്കൈ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.