തൃശൂർ: കൊണ്ടാഴിയിൽ നിന്നും കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കേരക്കുന്ന് സ്വദേശിയായ തങ്കമ്മ(94) ആണ് മരിച്ചത്. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പാറ വനത്തിൽ ആട് മെയ്‌ക്കാൻ പോയ ഇലവുങ്കൽ ജോസഫ് എന്നയാളാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 10 ദിവസം മുൻപാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.