- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനബോട്ട് മുങ്ങി അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മീൻ പിടിക്കാൻ പോയി മടങ്ങിവരുമ്പോഴാണ് അപകടം. നീണ്ടകര ഹാർബറിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ബോട്ട് അപ്രതീക്ഷിതമായി മുങ്ങിതാഴുകയായിരുന്നു. കരയോട് അടുത്ത പ്രദേശമായതിനാൽ ചിലർ സ്വയം നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ തൊട്ടടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം. ബോട്ട് ഇപ്പോഴും കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
Next Story



