പാലക്കാട്: സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. വള്ളിക്കോട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോർത്ത് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഡ്രൈവറുടെ അതിക്രമം. തുടർന്ന് കുട്ടി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഇടപെട്ട് വാഹനം തടയുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

സാധാരണ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവർ അവധി ആയതിനാൽ അദ്ദേഹം മണികണ്ഠനെ ജോലി ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.