- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: വിനോദ സഞ്ചാര വകുപ്പ് സെപ്റ്റംബറിൽ ധർമ്മടം, അഞ്ചരക്കണ്ടി പുഴകളിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി ബി എൽ) ഭാഗമായി ജലമേള സംഘടിപ്പിക്കുന്നു. വിനോദ സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുക , വിനോദസഞ്ചാര വികസനത്തിലൂടെ വള്ളംകളിക്ക് പുത്തനുണർവേകുക എന്നെ ലക്ഷ്യങ്ങളോടെയാണ് വിനോദ സഞ്ചാര വകുപ്പ് സി ബി എൽ ആവിഷ്‌ക്കരിച്ചത്. പ്രധാന വള്ളംവളികൾ ഏകോപിപ്പിച്ചുകൊണ്ട് ലീഗ് അടിസ്ഥാനത്തിലായിരുന്നു സി ബി എൽ നടത്തിപ്പ്. ഇതിന്റെ ഭാഗമായാണ് മലബാറിലെ ജലാശയങ്ങളിലും വടക്കൻ ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജലമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
Next Story



