- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർവെൽ സമയത്ത് പുറത്ത് പോയ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തിരികെ വന്നില്ല; സ്‌കൂളിൽ പരിഭ്രാന്തി; കായംകുളത്ത് നിന്നും കണ്ടെത്തി
കൊല്ലം: ശാസ്താംകോട്ടയിൽ ഇന്റർവെൽ സമയത്ത് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് സ്‌കൂളിൽ പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് സ്‌കൂളിൽ നിന്ന് കാണാതായത്. ഇന്റർവെൽ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വരാൻ വൈകിയപ്പോൾ അദ്ധ്യാപകർ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
കുട്ടികൾക്കാർക്കും ആരിഫ് എവിടെയാണെന്ന് അറിയില്ലായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. ശൂരനാട് പൊലീസ് വിവരം കിട്ടിയ ഉടൻ കുട്ടിക്കായി മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ച് തെരച്ചിൽ തുടങ്ങിയിരുന്നു.
പിന്നാലെ കായംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടി എന്തിനാണ് സ്‌കൂൾ അധികൃതരെ അറിയിക്കാതെ സ്‌കൂളിൽ നിന്ന് പോയതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിയും.
Next Story




