കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈനിലൂടെ ആക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് കണ്ണൂരിൽ പറഞ്ഞു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇതിന് തുടക്കമാവും. െകസ്മാർട്ട് എന്ന ആപ്പിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാകും.

നിലവിൽ എൽ എസ് ജി ഡി വകുപ്പിനെ കുറിച്ചുള്ള പരാതികൾക്ക് പരിഹാരമാകും.ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലിയും അരങ്ങേറുന്ന വകുപ്പെന്നാണ്ഇതിനെ പൊതു ജനം ആരോപിക്കുന്നത്. സേവനങ്ങൾ ഓൺ ലൈൻ വഴി ലഭ്യമാകാൻ തുടങ്ങിയാൽ പിന്നെ പൊതു ജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട ആവശ്യം വരില്ല. അങ്ങനെ വരുമ്പോഴാണല്ലൊ പരസ്പരം ഉദ്യോഗസ്ഥെരെ കാണേണ്ടി വരികയും അഴിമതിക്ക് കാരണമാവുകയും ചെയ്യുന്നത്.

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം എല്ലാ തലങ്ങളിലുമുള്ളവരെയും രാഷ്ട്രിയ പാർട്ടി പ്രതിനിധികളേയും ഉൾപ്പെടുത്തി ചർച്ച ചെയത് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ സ്ഥലം മാറ്റ അപേക്ഷ നടപ്പിലാക്കിയത്. ഒരേ സ്ഥലത്ത് മൂന്ന്വർഷം ജോലി ചെയ്തവരേയും ആവശ്യപ്പെട്ടവർക്കുമാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം നൽകിയത്.

എന്നാൽ ചിലർ ഇതിനെ തുരങ്കം വെക്കാൻ ശ്രമിക്കുകയും സർക്കാർ അവരെ കണ്ടത്തുകയും ചെയ്തിട്ടുണ്ട്. അവർക്ക് അതിന്റെ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ വകുപ്പിൽ കിട്ടാനാണ് താല്പര്യം. അത്തരം ആവശ്യങ്ങളുമായി ഇനി ആരും തിരുവനന്തപുരത്തേക്ക് വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിലാക്കാനുദ്ദേശിച്ചാണ് കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതെന്നും കേരളത്തിൽ ഇത് ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു.