കണ്ണൂർ:കണ്ണൂർ നഗരത്തിലെ ബർണശേരിയിൽ വാഹനപരിശോധനയ്ക്കിടെ ബ്രൗൺഷുഗറുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ടി.കെ ശ്രീരാഗിനെയാ(27)ണ് ബർണശേരി മൊയ്തീൻ പള്ളിക്കു സമീപം വെച്ചു തിങ്കളാഴ്ച രാത്രി എക്സൈസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.

ഇയാളിൽ നിന്നും 1.375 ഗ്രാം എം.ഡി. എം. എയാണ് കണ്ണൂർ റെയ്ഞ്ച് ഓഫീസിനെ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും നടത്തിയ റെയ്ഡിൽ പിടികൂടിയത്. പരിശോധനാസംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി. എച്ച് നിഷാദ്, സി. എച്ച് രജിത്ത്കുമാർ, എൻ.സജിത്ത്, എം.റോഷി, കെ.പി ഗണേശ്ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.പി ഷമീന എന്നിവരും പങ്കെടുത്തു. പ്രതിക്കെതിരെ എൻ.ഡി. പി. എസ് ആക്ടുപ്രകാരംകേസെടുത്തുകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.