കുമളി: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്പത്തിനാലുകാരൻ പിടിയിൽ. ചെങ്കര കുരിശുമല സ്വദേശി മാരിമുത്തു (54) ആണ് അറസ്റ്റിലായത്. സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട കുട്ടി വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് കുമളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡുചെയ്തു.