ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അവിടേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞു. സംഭരണശേഷിയുടെ 28 ശതമാനം വെള്ളമേയുള്ളൂ. 2332.42 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം ഇത് 2372.32 അടിയായിരുന്നു.

നീരൊഴുക്ക് വളരെ താഴ്ന്ന നിലയിലാണ്. 5.667 എം.സി.എം. ജലമാണ് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ ഒഴുകിയെത്തിയത്. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് വൈദ്യുതോത്പാദനവും കുറച്ചു. 24 മണിക്കൂറിൽ 3.392 ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമേ മൂലമറ്റം വൈദ്യുതനിലയത്തിൽ ഉത്പാദിപ്പിച്ചുള്ളൂ. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് മില്ലിമീറ്റർ മഴയാണ് 24 മണിക്കൂറിൽ ലഭിച്ചത്.