- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ നിന്നും കുട്ടികളെ യാത്രയാക്കിയ പ്രധാന അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ഇരിവേരി ഈസ്റ്റ് എൽ പി സ്‌കൂളിലെ സമൂദി ടീച്ചർ
കണ്ണൂർ: ഇന്നലെ വൈകുന്നേരം സ്‌കൂളിൽ നിന്നും കുട്ടികളെ വീട്ടിലേക്ക് യാത്രയാക്കിയ പ്രധാനാധ്യാപിക സ്‌കൂൾ മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഇരിവേരി ഈസ്റ്റ് എൽ പി സ്‌കൂളിലെ പ്രധാനാധ്യാപിക തലമുണ്ട ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൊല്ലൂന്നുമ്മൽ വീട്ടിൽ സമൂദീ (43)യാണ് സ്‌കൂൾ മുറ്റത്ത് കുഴഞ്ഞ് വീണത്.
ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ചക്കരക്കല്ലിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കിഡ്‌നി സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇവർ റിട്ട. വില്ലേജ് അസിസ്റ്റന്റ് ഇരിവേരിയിലെ മന്ദമ്പേത്ത് ഫൽഗുനന്റെയും റിട്ട. ഇരിവേരി ഈസ്റ്റ് എൽ പി സ്‌കൂൾ അദ്ധ്യാപിക ഗിരിജ ടീച്ചറുടെയും മകളാണ്.
ഭർത്താവ്: കൊല്ലൂന്നുമ്മൽ ശ്രീശൻ (മാനേജർ , ഗോകുലം കല്യാണ മണ്ഡപം, ചക്കരക്കൽ). മക്കൾ: അവനിത, അർപ്പിത (ഇരുവരും അഞ്ചരക്കണ്ടി ഹൈസ്‌കൂൾ). സഹോദരങ്ങൾ:സുജൻ (ഗൾഫ്),സന്ദീപ് (ചെന്നെ). ഭൗതിക ശരീരം രാവിലെ 8 മണി മുതൽ 10 മണിവരെ തലമുണ്ടയിലെ വീട്ടിലും തുടർന്ന് 11 മണി വരെ ഇരിവേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും.



