കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂർ-മംഗ്ളൂര് എക്സ്പ്രസിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് സംഭവം നടന്നത്.

വിദ്യാർത്ഥിനിക്ക് അഭിമുഖമായി ഇരുന്ന പ്രതി പാന്റ്സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു അതിക്രമം കാണിച്ചത്. ഇതേ തുടർന്ന് മധ്യവയസ്‌കന്റെ ലൈംഗികാതിക്രമം വിദ്യാർത്ഥിനി മൊബൈൽ ഫോണിൽ പകർത്തുകയും തനിക്കു നേരിട്ട ദുരനുഭവത്തെ കുറിച്ചു സോഷ്യൽ മീഡിയയിൽമീഡിയയിൽ വീഡിയോ സഹിതം പോസ്റ്റു ചെയ്തു പങ്കുവയ്ക്കുകയും ചെയ്തു.

കോളേജിലേക്കുള്ള യാത്രയ്ക്കിടെയിലാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്. കോഴിക്കോട് കഴിഞ്ഞ ശേഷം എതിർവശത്തെ സീറ്റിലിരുന്ന മാന്യമായിവേഷം ധരിച്ച മധ്യവയസ്‌കനിൽ നിന്നാണ് ലൈംഗികാതിക്രമുണ്ടായത്. ഇതേ തുടർന്ന് വിദ്യാർത്ഥിനി ബഹളം വെച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി.

ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കാസർകോട് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ഒരുമാസം മുൻപ് ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ നിന്നും യാത്രക്കാരിക്കു നേരെ അശ്ളീല പ്രദർശനം നടത്തിയ ടിപ്പർ ലോറി ഡ്രൈവറെ പൊലിസ്പിടികൂടിയിരുന്നു.