- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: കുട്ടികളോട് ലൈംഗിക ഭ്രമം കാണിക്കുന്ന പെഡോഫീലിയ എന്ന മാനസിക അവസ്ഥക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ. സ്‌കൂളുകൾ കേന്ദ്രീകരിച്ച കൗൺസിലിങുകൾ, രക്ഷിതാക്കൾക്ക് ബോധവത്കരണ സെമിനാറുകൾ, ക്ലാസുകൾ, ഓൺലൈൺ ക്യാമ്പയിൻ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഒരു വ്യക്തിക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളോട് തോന്നുന്ന ലൈംഗിക ആകർഷണമാണ് പെഡോഫീലിയ. ഇത് ഒരു മാനസിക വൈകല്ല്യം കൂടിയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥ കാണുന്നുണ്ട്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. ആയതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്. ലൈംഗിക പ്രവർത്തനത്തിന് അറിവോടെയുള്ള സമ്മതം നൽകാൻ കുട്ടിക്ക് കഴിവില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായ ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചൈൽഡ് ഹൈൽപ്പ് ലൈനുമായി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 112, 1098.



