പത്തനംതിട്ട: പന്തളത്തിന്റെ കരിമ്പ് സംസ്‌കൃതി തിരിച്ചു പിടിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തിൽ കരിമ്പ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. ജില്ലാ കൃഷി ഓഫീസർ ഗീത അലക്‌സാണ്ടർ അധ്യക്ഷയായിരുന്നു.

ആത്മ ജില്ലാ ഓഫീസർ ജാൻസി കെ കോശി, ഡെപ്യുട്ടി ഡയറക്ടർമാരായ കെ.എസ്. പ്രദീപ്, വി.ജി. റെജി, എഡിഎ പുഷ്പ, കൃഷി ഓഫീസർ വിമൽ, ഫാം കൗൺസിൽ അംഗം അജയകുമാർ, ജയപ്രകാശ്, സുമോദ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. വിളവെടുക്കുന്ന കരിമ്പ് ഓണത്തിന് ശർക്കരയാക്കും.