- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ തെങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ തെങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പരിസരവാസിയായ സുമോദി(36)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെയാണ് കസ്റ്റഡിയിൽ എടുത്തത്. കുറ്റിക്കകം സ്വദേശി അസീബിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ ചോദ്യം ചെയ്തിരുന്നു.
Next Story




