- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ വൻ ലഹരിവേട്ട; തൃശൂർ സ്വദേശിനിയും കൂട്ടാളിയും എക്സൈസ് പിടിയിൽ; പിടിയിലായത് മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിലെ മുഖ്യകണ്ണികൾ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻലഹരി വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാരക ലഹ്രിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിലായി. തൃശൂർ തലപ്പള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയാറാണി(21) വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനുകൊയില്യത്തും സംഘവും പിടികൂടിയത്.
കണ്ണൂർ കക്കാട് റേഡിൽ തെക്കിബസാർ മെട്ടമ്മലിൽ വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 23.779 ഗ്രാം മാരകലഹരിമരുന്നായ മെത്താഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂർജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മൊത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്നമൊത്ത വിതരണക്കാരിൽ പ്രധാനികളാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മരിയ റാണിയും.
ചെറുകിട വിൽപനക്കാർക്ക് ആവശ്യാനുസരണം ബംഗ്ളൂരിൽ നിന്നും മൊത്തമായും ചില്ലറയായും ഇവർ ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കാറുണ്ടെന്ന് എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. പരിശോധനയിൽ കണ്ണൂർ റെയ്ഞ്ച് എക്സൈസ് സിവിൽ ഓഫീസർമാരായ സി. എച്ച് റിഷാദ്, എൻ.രജിത്ത്കുമാർ, എം.സജിത്ത്, കെ.പി റോഷി, ഗണേശ്ബാബു, ടി. അനീഷ്,പി.നിഖിൽ, വനിതാസിവിൽ എക്സൈസ് ഓഫീസർമാരായ പി.വി ദിവ്യ, കെ.വി ഷൈമ, പി.ഷമീന എന്നിവരും പങ്കെുത്തു.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറെക്കാലമായി ഇവർ കണ്ണൂരിലെത്തുന്നത് എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു കൃത്യമായ വിവരം ലഭിച്ചതു പ്രകാരമാണ് അറസ്റ്റു ചെയ്തത്.



