പത്തനംതിട്ട: കോളേജ് അദ്ധ്യാപകൻ മോശമായി പെരുമാറിയെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി. മാവേലിക്കര പൊലീസാണ് കോളേജ് അദ്ധ്യാപകനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിലാണ് കോളേജ് അദ്ധ്യാപകനെതിരെ കേസെടുത്തത്. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് പരാതിക്കാരി പറഞ്ഞു.

മൂന്ന് വർഷം മുൻപ് ഗവേഷക വിദ്യാർത്ഥിയായി കോളേജിൽ എത്തിയ കാലം മുതൽ ദുരനവുഭവമാണ് നേരിടുന്നതെന്ന് വിദ്യാർത്ഥി പറയുന്നു. അസി, പ്രൊഫസറുടെ മോശം പെരുമാറ്റത്തിൽ സഹികെട്ടാണ് പൊലീസിനെ സമീപിച്ചത്. അദ്ധ്യാപകന്റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നാൽ ഗവേഷണം നിർത്തിക്കുമെന്ന നിരന്തര ഭീഷണിയുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു.

കേസ് എടുത്തെങ്കിലും അന്വേഷണത്തിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. എന്നാൽ രഹസ്യമൊഴി എടുക്കലടക്കം അന്വേഷണം വേഗത്തിലാണെന്ന് മാവേലിക്കര പൊലീസ് വിശദീകരിച്ചു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചത്.