- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പം; വിഷയത്തിൽ പരിഹാരം വേണമെന്നും വർഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഹിന്ദു പുരാണങ്ങളെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനകൾ തള്ളി മുസ്ലിം ലീഗ്. ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണെന്ന് മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിഷയത്തിൽ പരിഹാരം വേണമെന്നും വർഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചു. എല്ലാവർക്കും അവരവരുടേതായ വിശ്വാസമുണ്ടെന്നും അത് എല്ലാ വിഭാഗവും മുറുകെ പിടിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് വിരുദ്ധമായ ചർച്ചകളുണ്ടാകുന്നത് ശരിയല്ല. സ്പീക്കർ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാലും ആ ചർച്ച ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരത്തിൽ ഒരു ചർച്ച ആരോഗ്യകരമല്ല.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായാൽ എൻഎസ്എസ് മുന്നിലുണ്ടാകുമെന്നും അതാണ് ഞങ്ങളുടെ ധാരണയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Next Story




