- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പുകേസ് പ്രതിയെ പിടിക്കാൻ കൊച്ചിയിലെത്തി; കർണാടക പൊലീസ് കേരളാ പൊലീസിന്റെ കസ്റ്റഡിയിൽ
കളമശ്ശേരി: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാൻ കൊച്ചിയിലെത്തിയ കർണാടക പൊലീസിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത. പ്രതിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് കളമശ്ശേരി പൊലീസ് തടഞ്ഞതും സ്റ്റേഷനിലേക്ക് എത്തിച്ചതും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടപടി.
ഇവർ കർണാടക സൈബർ പൊലീസ് സംഘമാണെന്നാണ് സൂചന. ബെംഗളൂരുവിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽനിന്ന് ഇവർ പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് കർണാടക പൊലീസ് പണമെടുത്തുവെന്ന് പ്രതിയുടെ സുഹൃത്തുക്കൾ സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം നൽകി. ഇതിൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്നുള്ള നിർദേശപ്രകാരം കളമശ്ശേരി പൊലീസ് ഇവരെ അത്താണിയിൽ തടഞ്ഞത്. നിലവിൽ കേസൊന്നും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോ ഡി.സി.പി.യോ കളമശ്ശേരി സിഐ.യോ തയ്യാറായിട്ടില്ല.



