- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; ഇരുപത് പേർ അടങ്ങുന്ന വള്ളത്തിലെ രണ്ടു പേരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു അപകടം. രാവിലെ കടലിൽ പോയ 20 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മുതലപ്പൊഴിയിൽ അപകടവും മരണവും തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ചയും മുതലപ്പൊഴിയിൽ അപകടമുണ്ടായിരുന്നു. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും രക്ഷപെടുത്തി.
അതിന് ഏതാനും ദിവസം മുമ്പുണ്ടായ അപകടത്തിൽ വള്ളം മറിഞ്ഞ് നാല് പേർ മരിച്ചിരുന്നു്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‌വിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Next Story



