- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചു തകർത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
തൃശൂർ: മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ യുവാക്കൾ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെഗ്ഗിന് 140 രൂപയുള്ള മദ്യം 100 രൂപയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബാർ തകർത്തത്.
അറസ്റ്റിലായവർ ഉൾപ്പെടെ നാലു പേർ ബാറിലെത്തി ബഹളം വെച്ചത്ു. ബാർ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകൾ അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച ബാർ മാനേജരെ മർദിച്ചു. രണ്ടു ബാർ ജീവനക്കാർക്കും പരുക്കേറ്റു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നു ബാറുടമ പരാതിയിൽ ചൂണ്ടിക്കാട്ടി.
Next Story



