കോഴിക്കോട്: പേരാമ്പ്ര-കോഴിക്കോട് റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാല് പേർക്ക് പരിക്കേറ്റു. യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്ക് ഗുരുതരമാണ്.

കൈതയ്ക്കൽ ഭാഗത്തുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2:45-ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ പൂർണ്ണമായും തകരുകയും കാറിന്റെ മുൻഭാഗത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.