സുൽത്താൻബത്തേരി: വയനാട് ജില്ലയിലെ പുൽപ്പള്ളിക്കടുത്ത പെരിക്കല്ലൂരിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 360 ഗ്രാം കഞ്ചാവും രണ്ടുപേരിൽ നിന്നുമായി പിടിച്ചെടുത്തു. വ്യത്യസ്ത കേസുകളിലായാണ് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി തരിപൊയിൽ വീട്ടിൽ ടി.പി സായൂജ് (28) എന്നയാളിൽ നിന്നും 210 ഗ്രാം കഞ്ചാവും, വൈത്തിരി കോട്ടപ്പടി പഴയേടത്ത് പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് ( 53) എന്നിവരിൽ നിന്നും 150 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

കൽപ്പറ്റ ടൗണിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാൻസിസ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്പെക്ടർ പി.ബി ബിൽജിത്തും സംഘവും, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും മധ്യവയസ്‌കനും പിടിയിലായത്.