കൽപറ്റ: വയനാട് നിരവിൽപ്പുഴ കീച്ചേരി കോളനിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടെയും ബന്ധുക്കൾ പറഞ്ഞു. ഒരു ഷാളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. മൃതദേഹങ്ങൾ ജീർണ്ണിച്ച അവസ്ഥയിലാണ്.

വിനീതയോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് സംശയം തോന്നി നാട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.