തിരൂരങ്ങാടി: അതിഥി തൊഴിലാളികളുടെ നാലു വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്. പ്രതിയും മധ്യപ്രദേശ് സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഉച്ചഭക്ഷണത്തിനു ശേഷം കുട്ടിയും രക്ഷിതാക്കളും താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞു കൊണ്ടാണ് തിരികെ വന്നത്. ഇതു കണ്ട മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.

ഇതേത്തുടർന്ന് യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തുകയും ചെയ്തു.