- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടപ്പാളിൽ റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി ആശുപത്രിയിൽ: കേസെടുത്ത് പൊലീസ്
മലപ്പുറം: റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിൻ (17) ആണ് മർദ്ദനത്തിന് ഇരയായത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിൽ പോകാൻ ഇറങ്ങിയ ഷാഹിനെ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ മുപ്പതോളം പേർ ചേർന്ന് തടഞ്ഞു വയ്ക്കുകയും ക്രൂരമായി മർദിക്കുകയും ആയിരുന്നു. ഒരു സംഘം വിദ്യാർത്ഥികൾ എത്തി ഷർട്ടിന്റെ ആദ്യ ബട്ടൺ ഇടാൻ ഷാഹിനെ നിർബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ എത്തി മർദിക്കുകയായിരുന്നുവത്രേ. അദ്ധ്യാപകരോട് പരാതി അറിയിച്ച ശേഷം വീട്ടിൽ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് രക്ഷിതാക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്‌കൂളിലും എത്തി വിവരങ്ങൾ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സിഐ ബഷീർ ചിറക്കൽ അറിയിച്ചു.



