ഗസ്സിയാബാദ്: ലൈംഗികാതിക്രമം നടത്തിയ പ്രിൻസിപ്പലിനെതിരേ കർശന നടപടി ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോരകൊണ്ട് കത്തെഴുതി വിദ്യാർത്ഥിനികൾക്ക് ഇനി സന്തോഷിക്കാം. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലെ സ്‌കൂൾ വിദ്യാർത്ഥിനികളാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് സ്വന്തം ചോരയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ആരോപണവിധേയനായ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. രാജീവ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ 12 വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥിനികളോട് പ്രിൻസിപ്പൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിവിധ കാര്യങ്ങൾ പറഞ്ഞ് വിദ്യാർത്ഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രിൻസിപ്പൽ പെൺകുട്ടികളുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം. ഇതിലാണ് യുപി പൊലീസ് നടപടി എടുക്കുന്നത്.