കൽപ്പറ്റ: വയനാട് പേര്യയിൽ ചാരായ വാറ്റ് കേന്ദ്രത്തിൽ എക്‌സൈസ് റെയ്ഡ്. കെട്ടിടത്തിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ ആയിരം ലിറ്റർ വാഷ് കണ്ടെത്തി. വാഷിന് പുറമേ 40 ലീറ്റർ ചാരായവും എക്‌സൈസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരെ എക്‌സൈസ് സംഘം ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.