- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ മറ്റൊരു സർക്കാർ ആശുപത്രിയിലും കൂട്ടമരണം; 24 മണിക്കൂറിനിടെ രണ്ട് നവജാതശിശുക്കളടക്കം പത്ത് മരണം
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 48 മണിക്കൂറിനിടെ 31 മരണം റിപ്പോർട്ട് ചെയ്തതിൽ വിമർശനം ഉയരുന്നതിനിടെ സംസ്ഥാനത്തു തന്നെ മറ്റൊരു ആശുപത്രിയിലും പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംപാജിനഗർ (ഔറംഗബാദ്) ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് രണ്ടു നവജാതശിശുക്കൾ അടക്കം 10 പേർ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ആശുപത്രി ആധികൃതർ പറയുന്നത്. ''ഓരോ ദിവസവും ഇരുന്നൂറോളം പേരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നുണ്ട്. ഇതിൽ ഗുരുതരമായ കേസുകളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ മരണസംഖ്യയിൽ വലിയ അസ്വാഭാവികതകളൊന്നുമില്ല'' ആശുപത്രി ഡീൻ സഞ്ജയ് റാത്തോഡ് അഭിപ്രായപ്പെട്ടു. മരുന്നുകളുടെ ലഭ്യതക്കുറവാണ് മരണസംഖ്യ കൂട്ടിയതെന്ന വാദവും അദ്ദേഹം തള്ളി.
മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ഇതുവരെ 31 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 31 പേരിൽ 15 പേർ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകൾ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചിരുന്നു.




