- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 30 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസ ധനസഹായമായി സർക്കാർ 30 കോടി രൂപ അനുവദിച്ചു. സെപ്റ്റംബറിലെ ആദ്യഗഡു ശമ്പളം ഇതുപയോഗിച്ച് ഉടൻ നൽകും. വ്യാഴാഴ്ചക്കുള്ളിൽ തുക കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ എത്തുമെന്നാണ് പ്രതീക്ഷ. 38.5 കോടി രൂപയാണ് ആദ്യഗഡു ശമ്പളത്തിന് വേണ്ടത്.
ഇതിൽ എട്ടരക്കോടി രൂപ കെ.എസ്.ആർ.ടി.സി സമാഹരിക്കും. മുന്മാസങ്ങളിൽ ശമ്പളം കൊടുക്കാൻ എടുത്ത 50 കോടി രൂപയുടെ ബാങ്ക് ഓവർഡ്രാഫ്റ്റിൽ മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചത്. അതും തിരിച്ചെടുത്താകും ആദ്യഗഡു ശമ്പളം നൽകുക. അഞ്ചിനുള്ളിൽ ആദ്യതവണ ശമ്പളം നൽകാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.
ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് 4924 കോടി രൂപയുടെ ധനസഹായമാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചത്. കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ 4526 കോടിയും.
Next Story




