കട്ടപ്പന: സ്‌കൂൾവിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ടി.ഐ. കുന്ന് പ്ലാപ്പറ സാബു ചാക്കോ (54) യാണ് ചൊവ്വാഴ്ച പിടിയിലായത്. ഇയാളുടെ ഓട്ടോയിലാണ് കുട്ടി സ്‌കൂളിൽ പോകുന്നതും വരുന്നതും.

കഴിഞ്ഞദിവസം മറ്റ് കുട്ടികളെ വീടുകളിൽ ഇറക്കിയശേഷം പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ചോക്ലേറ്റ് നൽകി ഉപദ്രവിച്ചുവെന്നാണ് പരാതി. വീട്ടിലേക്ക് പോകാൻ മടിച്ച പെൺകുട്ടിയെ സ്‌കൂളിൽ തിരികെ കൊണ്ടുപോയിവിട്ടു. പിന്നീട് അച്ഛനെ വിളിച്ചുവരുത്തിയാണ് കുട്ടിയെ ഒപ്പംവിട്ടത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ കട്ടപ്പന എസ്.എച്ച്.ഒ. ടി.സി. മുരുകനാണ് ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.