പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്.

6000 പാക്കറ്റ് പുകയില ഉൽപന്നവും ഇയാളുടെ കാറിൽ നിന്നും പിടികൂടിയിട്ടുണ്ട്. കൊപ്പം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ 8 ചാക്കുകൾ ആക്കി 6000പാക്കറ്റ് ഹാൻസ് ആണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഷറഫിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.