- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങി; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങി പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാക്കയങ്ങാട് പാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുരിങ്ങോടിയിൽ പി.വി. രഞ്ജിൻ (15) ആണ് മരിച്ചത്. വീട്ടിലെ ഗോവണിപ്പടിയിലേക്കു കയറുന്നതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് സൂചന. ബാബു - ശോഭ ദമ്പതികളുടെ മകനാണ്. രാഗിൻ രാജ്, രാഹുൽ എന്നിവർ സഹോദരങ്ങളാണ്.
Next Story




