- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാവൂരിൽ കഴുത്തിൽ കയർ കുരുങ്ങി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു; അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയതെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: പേരാവൂരിൽ കഴുത്തിൽ കയർ കുരുങ്ങി പ്ളസ്വൺ വിദ്യാർത്ഥി മരിച്ചു. പേരാവൂർ നമ്പിയോടിലെ പി.വി രഞ്ജിനാ(16)ണ് മരിച്ചത്. കാക്കയങ്ങാട് പാല ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ്വൺ വിദ്യാർത്ഥിയാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ കോവണിയിലുണ്ടായിരുന്ന കയർ അബദ്ധത്തിൽ കഴുത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
നമ്പിയോടിലെ ബാബു-ശോഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാഗിൻരാജ്, രാഹുൽ. പേരാവൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ്‌കേസെടുത്തിട്ടുണ്ട്.
നേരത്തെ, കണ്ണൂരിൽ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണൂർസിറ്റിക്കടുത്ത് കുറുവയിൽ ക്രിസ്മസ് അപ്പൂപ്പനായ സാന്താക്ളോസിന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറിന്റെ മകൻ കെ എം ഫർഹാനാ(18)ണ് ജീവനൊടുക്കിയത്.
തോട്ടട എസ് എൻ ട്രസ്റ്റ് സ്‌കൂൾ വിദ്യാർത്ഥിയാണ്. ചൊവ്വാഴ്‌ച്ച രാത്രി പതിനൊന്നരയോടെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നിസാർ നീലക്കരമ്മലിന്റെയും കെ.എം.സബ്രീനയുടെയും മകനാണ്. കെ.എം.ജാഫർ സഹോദരനാണ് കണ്ണൂർ സിറ്റി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നടത്തി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.




