- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച
കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച കണ്ടെത്തി. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വച്ചായിരുന്നു സംഭവമുണ്ടായത്. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. ചോർച്ച പരിഹരിക്കാൻ തമിഴ്‌നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്‌നീഷ്യൻ തിരിച്ചിട്ടുണ്ട്. നിലവിൽ ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളെ പുനലൂർ വഴി തിരിച്ചുവിടുകയാണ്.
Next Story




