- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴ നാരിൽ നിന്നും പ്ലൈവുഡ്; പേറ്റന്റ് സ്വന്തമാക്കി എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ
കോട്ടയം: വാഴ നാരിൽ നിന്നും പ്ലൈവുഡ് ഉണ്ടാക്കുന്നതിന് പേറ്റന്റ് സ്വന്തമാക്കി എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ. ഫിലിപ്പീൻസിൽ കാണുന്ന വാഴയിനമായ 'അബാക്ക'യുടെ നാര് ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ ലാഭകരമായി വ്യവസായ ഉൽപന്നങ്ങൾ ഉണ്ടാക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഈ മലയാളി ഗവേഷകൻ.
പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്. ഈ നാര് പ്ലൈവുഡ് നിർമ്മാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ. റിട്ടയേഡ് അദ്ധ്യാപകരായ എടത്വ ചെത്തിപ്പുരയ്ക്കൽ സി.എ.കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണു റിറ്റിൻ.
Next Story



