തൊടുപുഴ: ഇടുക്കി തൂക്കുപാലത്ത് പണം വച്ച് ചീട്ടുകളിച്ച 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 1,35,000 രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.