തൃശൂർ: അതിരപ്പിള്ളിയിൽ കാർ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശികളായ കരീം, പോൾ എന്നിവർക്കാണ് പരിക്കേറ്റത്. സാധനങ്ങൾ വാങ്ങാൻ കടയിൽ വന്നതായിരുന്നു ഇരുവരും. ഇവരെ ചാലക്കുടിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.

വെറ്റിലപ്പാറ ജംഗ്ഷനിൽ രാവിലെ ഏഴിനാണ് അപകടമുണ്ടായത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല.