- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമുഖം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി; മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫൽ ആണ് മരിച്ചത്. രാവിലെയാണ് സംഭവം. അഴിമുഖം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നൗഫലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തെ തീരപ്രദേശത്തെ അപകടമുനമ്പായി മാറിയ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കഠിനംകുളം കായലും അറബിക്കടലും ഒത്തുചേരുന്ന തീരപ്രദേശമായ മുതലപ്പൊഴി നിരവധി മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻനഷ്ടമായത്. പൊഴിമുഖത്തെ മണൽത്തിട്ടയും പാറകളും അശാസ്ത്രീയമായി സ്ഥാപിച്ച പുലിമുട്ടുകളുമാണ് അപകടത്തിന് കാരണം.
Next Story



