- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻസിപ്പൽ കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ട് ബംഗാളിൽ വിവിധ ഇടങ്ങളിലെ തൃണമൂൽ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; പരിശോധന ഭക്ഷ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര ഏജൻസി
കൊൽക്കത്ത: മുൻസിപ്പൽ കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ട് ബംഗാളിൽ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഭക്ഷ്യമന്ത്രി രതിൻ ഘോഷിന്റെ കൊൽക്കത്തയിലെ വസതിയിലുൾപ്പെടെ 13 ഇടങ്ങളിലാണ് പരിശോധന നടന്നത്. മധ്യംഗ്രാമിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎയാണ് രതിൻ.
2014-2018 കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി 1500ഓളം പേർക്ക് അനധികൃതമായി തൊഴിൽ നൽകിയെന്നാണ് ആരോപണം. പണം വാങ്ങിയാണ് ജോലി നൽകിയതെന്നും പറയുന്നു. മധ്യംഗ്രാം മുൻസിപ്പൽ കോർപറേഷന്റെ ചെർമാനായിരിക്കെ അനർഹരായവർക്കു തൊഴിൽ വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയെന്നാണ് രതിൻ ഘോഷിനെതിരായ ആരോപണം.
തൊഴിലിനു കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടു തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബംഗാളിൽ മറ്റൊരു മന്ത്രിയുടെ വീട്ടിൽ പരിശോധന നടക്കുന്നത്.



