- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. ചന്ദ്രമല എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപമെത്തിയ കൊമ്പൻ മൂന്ന് പ്ലാവുകളിലെ ചക്ക പറിച്ചുതിന്ന ശേഷം മടങ്ങി. രണ്ടാഴ്ചയിലേറെയായി ചില്ലിക്കൊമ്പൻ വനാതിർത്തിയിലും ജനവാസമേഖലയിലുമായി തുടരുകയാണ്.
അതേസമയം, ജനവാസമേഖലയിലിറങ്ങിയ കൊമ്പൻ ആളുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. ചക്കയും മാങ്ങയുമുള്ള സ്ഥലം തേടിയെത്തുന്ന ചില്ലിക്കൊമ്പൻ അവ കഴിച്ച ശേഷം മടങ്ങാറാണ് പതിവ്.
Next Story



