കണ്ണൂർ: കണ്ണൂർ മുഴപ്പാലയിൽ ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. മുഴപ്പാല കൈതപ്രത്തെ റിജുവിന്റെ ബൈക്കാണ് കത്തിനശിച്ചത്.

ഇന്ന് പുലർച്ചെ 2.30ഓടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അക്രമികൾ തീവച്ചു നശിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നുള്ള തീ ആളിപ്പടർന്ന് വീടിന്റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തു വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.