- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് ബന്ധുവായ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 80 വർഷം കഠിനതടവ്
ഇടുക്കി: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിന് 80 വർഷം കഠിനതടവ്. ഇടുക്കി രാജക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ കോടതി പ്രതിയെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 80 വർഷത്തെ കഠിനതടവ് വിധിച്ചത്. 40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ അധികതടവ് കൂടി അനുഭവിക്കണം.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്താണ് ബന്ധുവായ 14-കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുവായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
രാജക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കി. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിയെ 80 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഇരുപതുവർഷം തടവിൽ കഴിഞ്ഞാൽ മതി.




