- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം സ്റ്റാർട്ടാക്കുന്നതിനിടെ പുക ഉയരുന്നു; ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു
മാള: മാള മണലിക്കാട് ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടാക്കുന്നതിനിടെ കത്തിനശിച്ചു. മെറിൻ സോജൻ എന്ന വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ പുറത്തേക്ക് പോകാൻ വാഹനം സ്റ്റാർട്ടാക്കുന്നതിനിടെ പുക ഉയരുന്നതാണ് കണ്ടത്.
കരിഞ്ഞ മണവും വന്നതോടെ മെറിന്റെ പിതാവ് സോജൻ സ്‌കൂട്ടർ പുറത്തേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറിൽ തീ ആളിപ്പടർന്നു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.
വെള്ളമൊഴിച്ച് തീകെടുത്താനുള്ള ശ്രമം ഫലിച്ചില്ല. ബാറ്ററിയുമായി ചാർജ് ചെയ്യുന്ന ബന്ധം വിച്ഛേദിച്ചിരുന്നുവെന്ന്? വീട്ടുകാർ പറഞ്ഞു. ഡീലർമാരെ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയിൽ മാത്രമേ കാരണം വ്യക്തമാകുകയുള്ളൂ.
Next Story




