- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതാക്കൾക്കെതിരെ ഭീഷണികൾ ഭയം കൊണ്ട്; ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്ത നടപടിയോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം നടപടികളെ അപലപിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവർക്ക് ഭയമാണ്. അതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണികൾ ഉയർത്തുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുത്. കേന്ദ്ര സർക്കാറിന്റെ ഇത്തരം നടപടികൾ എല്ലാവരിലേക്ക് വരുമെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Next Story




