- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിദരിദ്ര വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിൽ പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവായി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബർ ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രയാണ് പൂർണമായും സൗജന്യമാകുന്നത്.
Next Story




