- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സിൽ തീപിടിത്തം; ആളപായമില്ല
കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) തീപിടിത്തം. ഇന്ന് വൈകിട്ടാണ് സംഭവം. പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിന്റെ ഒരു ഭാഗത്താണ് തീപിടിച്ചത്. യന്ത്രം പൂർണമായി കത്തിനശിച്ചു. തീ പൂർണമായും അണച്ചിട്ടുണ്ട്.
പരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീ കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. തൊഴിലാളികൾ തീ കണ്ട് പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story




